അജ്മീർ: ഭർതൃവീട്ടിൽ കക്കൂസ് നിർമിക്കാത്തതിനാൽ യുവതിക്ക് കോടതി വിവാഹമോചനം അനുവദിച്ചു. ഭിൽവാരയിലെ കുടംബകോടതിയാണ് വെള്ളിയാഴ്ച വിവാഹമോചനം അനുവദിച്ചത്. വീട്ടിൽ ശുചിമുറി നിർമിക്കാത്തത് ഭാര്യയോട് കാണിക്കുന്ന ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവഹമോചനം അനുവദിച്ചത്.
2011 വിവാഹിതയായ സ്ത്രീ 2015ലാണ് വിവാഹമോചനം ആവശ്യെപ്പട്ട് കോടതിയെ സമീപിച്ചത്. നിരന്തരം ആവശ്യപ്പെട്ടിട്ടും ഭർത്താവ് കുളിമുറിയോ കക്കൂസോ നിർമികാൻ തയാറായില്ലെന്നും ഇതുമൂലം വെളിപ്രദേശത്ത് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കേണ്ടി വരുന്നുവെന്നും ആരോപിച്ചാണ് സ്ത്രീ വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
നേരം ഇരുളുന്നതു വെര ഇതിനു വേണ്ടി കാത്തിരിക്കേണ്ടി വരുന്നെന്നും ഇത് തെൻറ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതാണെന്നും യുവതി ആരോപിച്ചു. എന്നാൽ, ഗ്രാമത്തിലെ പല സ്ത്രീകളും തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നുെണ്ടന്നും അതിനാൽ തന്നെ ഭാര്യയുടെ ആവശ്യം അസ്വാഭാവികമാണെന്നും ഭർത്താവ് വാദിച്ചു. വിവാഹ സമയം ശുചിമുറി നിർമിക്കണമെന്ന ആവശ്യം യുവതിയുടെ വീട്ടുകാർ മുന്നോട്ടു വച്ചിരുന്നില്ലെന്നും ഭർത്താവ് വാദിച്ചു.
എന്നാൽ തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യേണ്ടി വരുന്നത് സ്ത്രീയുടെ അന്തസിന് കോട്ടം തട്ടുന്നതാെണന്ന് കാട്ടി അവർക്ക് കോടതി വിവാഹ മോചനം അനുവദിച്ചു.
പുകയില വാങ്ങാനും, മദ്യം വാങ്ങാനും മൊെബെൽ ഫോൺ വാങ്ങാനും പണം ചെലവഴിക്കും. എന്നാൽ നമ്മുടെ കുടംബത്തിെൻറ അന്തസ് സൂക്ഷിക്കുന്നതിനായി ശുചിമുറികൾ പണിയാൻ നാം തയാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സ്ത്രീകൾ രാത്രി വരെ കാത്തിരിക്കേണ്ടി വരുന്നു. ഇത് ശാരീരിക പീഡനം മാത്രമല്ല, സ്ത്രീകളുടെ അഭിമാനത്തിനു നേരെയുള്ള കൈയേറ്റം കൂടിയാണെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.