ന്യൂഡൽഹി: ആന്ധ്രപ്രദേശ് നേരിടുന്ന അവഗണന അക്കമിട്ടു നിരത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ടി.ഡി.പി. ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രതിമകൾ നിർമിക്കാൻ 3,000 കോടി രൂപ വീതം അനുവദിച്ച മോദിസർക്കാർ ആന്ധ്രപ്രദേശിെൻറ തലസ്ഥാനമായ അമരാവതി കെട്ടിപ്പടുക്കാൻ നൽകിയത് 1,500 കോടി രൂപ മാത്രമാണെന്ന് ടി.ഡി.പി കുറ്റപ്പെടുത്തി. ലോക്സഭയിലെ അവിശ്വാസപ്രമേയ ചർച്ചക്ക് തുടക്കമിട്ടത് എൻ.ഡി.എ സഖ്യം വിട്ട ടി.ഡി.പിയായിരുന്നു.
വിഭജിത ആന്ധ്രപ്രദേശിനെ സംരക്ഷിക്കുമെന്ന് വിശ്വസിച്ചാണ് തങ്ങൾ നാലു വർഷം ബി.ജെ.പിക്കൊപ്പം നിന്നതെന്ന് ടി.ഡി.പിയിലെ ജയദേവ് ഗല്ല പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മോദി പറഞ്ഞത്, കോൺഗ്രസ് അമ്മയെ കൊല്ലുകയും കുഞ്ഞിനെ രക്ഷിക്കുകയുമാണ് ചെയ്തതെന്നാണ്. താനായിരുന്നെങ്കിൽ അമ്മെയയും രക്ഷിച്ചേേന എന്നുപറഞ്ഞ മോദി ഒടുവിൽ ചതിക്കുകയാണ് ചെയ്തത്. ടി.ഡി.പി നടത്തുന്നത് ധർമയുദ്ധമാണ്. പ്രധാനമന്ത്രിക്ക് എന്നും ജനത്തെ വിഡ്ഢിയാക്കാനാവില്ല. ആന്ധ്രയിൽനിന്ന് ബി.ജെ.പിയെ തുടച്ചുനീക്കും. നരേന്ദ്ര മോദി സർക്കാറിനുകീഴിൽ ഒരു വികസനവും നടക്കുന്നില്ല.
പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം. അഴിമതിക്കെതിരായ മോദിയുടെ നിലപാടിൽ സംശയമുണ്ട്. റെഡ്ഡി സഹോദരന്മാർക്ക് കർണാടകത്തിൽ സീറ്റുകൊടുത്തത് ഉദാഹരണമാണ്. ആന്ധ്രക്ക് വലിയ നഷ്ടമാണ് വിഭജനം കൊണ്ടുണ്ടായത്. തങ്ങൾക്ക് പഴയ പേരും പുതിയ സംസ്ഥാനവുമെന്നായപ്പോൾ ആസ്തിയെല്ലാം തെലങ്കാനക്ക് ലഭിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെട്ടുവെന്നും ജയദേവ് ഗല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.