ന്യൂഡൽഹി: കർഷക പ്രക്ഷോഭം അടിച്ചമർത്താനുള്ള ഉത്തർപ്രദേശ് സർക്കാറിന്‍റെ നീക്കങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശം അനുസരിച്ച് പ്രക്ഷോഭ സ്ഥലത്തുനിന്ന് ആരും ഒഴിഞ്ഞുപോകില്ല. ഇത് ഞങ്ങളുടെ ഭൂമിയാണ്. സമരം അടിച്ചമർത്താൻ എന്ത് മാർഗം ഉപയോഗിച്ചാലും പ്രക്ഷോഭത്തിൽനിന്ന് പിന്മാറില്ലെന്നും അവസാന വിജയം തങ്ങൾക്കാകുമെന്നും മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു.
'േയാഗിജി നിങ്ങളുടെ നിർദേശം അനുസരിച്ച് ആരും പ്രതിഷേധ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകില്ല. ഈ ഭൂമി ഞങ്ങളുടേതാണ്. നിങ്ങൾ ജലപീരങ്കികൾ കൊണ്ടുവരൂ. നിങ്ങളുടെ പൊലീസുകാരെയും മങ്കി ബ്രിഗേഡുകളെയും കൊണ്ടുവരൂ. വെറുപ്പും വർഗീയതയും കൊണ്ടുവരൂ. ഞങ്ങൾ നേരിട്ടോളം, ഞങ്ങൾ തന്നെ വിജയിക്കും' -മഹുവ മൊയ്ത്ര ട്വീറ്റ് െചയ്തു.
റിപബ്ലിക് ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ വൻ പൊലീസ് സന്നാഹത്തെയും കേന്ദ്രസേനയെയുമാണ് സമരകേന്ദ്രങ്ങളിൽ വിന്യസിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഗാസിപൂർ ഒഴിയണമെന്ന് യു.പി സർക്കാർ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഡൽഹി, യു.പി പൊലീസ് സമരകേന്ദ്രം വളഞ്ഞതോടെ അതിർത്തികൾ സംഘർഷഭരിതമാകുകയായിരുന്നു.
നേതാക്കളെ പിടികൂടി സമരക്കാരെ ഒഴിപ്പിക്കാനായിരുന്നു സർക്കാർ നീക്കം. ഗാസിപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഗതാഗതം നിരോധിക്കുകയും ചെയ്തു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയതോടെ കർഷകരെ ഒഴിപ്പിക്കാനുള്ള നടപടികൾ നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.