ന്യൂഡൽഹി: ഹെൽമറ്റ് ധരിക്കാതെ ബസ് ഓടിച്ചതിന് ഡ്രൈവർക്ക് പിഴ നൽകിയതായി ആരോപണം. 500 രൂപ പിഴ ശിക്ഷയാണ് നോയ ിഡയിലെ സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ ബസിന് ചുമത്തിയത്. ബസിെൻറ ഉടമസ്ഥൻ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
സെപ്തംബർ 11ന് പിഴ വിധിച്ചുള്ള നോട്ടീസ് ലഭിച്ചുവെന്ന് ബസിെൻറ ഉടമസ്ഥൻ പറഞ്ഞു. നഗരത്തിൽ തങ്ങളുടെ 50 ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും വേണ്ടിയാണ് സർവീസ് നടത്തുന്നത്.
ഗതാഗത ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് ഉണ്ടായതെന്നും ബസുടമ ആരോപിച്ചു. അതേ സമയം, സംഭവത്തെ കുറിച്ച് അറിയില്ലെന്ന് അധികൃതർ പ്രതികരിച്ചു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അക്കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്നും നോയിഡ ട്രാഫിക് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.