നോയിഡ: നോയിഡയിൽ സൂപ്പർടെക്കിന്റെ ഇരട്ട ടവറുകൾ സ്ഫോടനം വഴി തകർത്തതോടെ 500 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് കമ്പനിയുടെ ചെയർമാൻ ആർ.കെ അറോറ. 100 മീറ്റഞോളം ഉയരമുള്ള ഇരട്ട ടവറുകൾ ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയാണ് തകർത്തത്. 3700 കിലോ സ്ഫോടക വസ്തുക്കളാണ് കെട്ടിടങ്ങൾ തകർക്കാൻ ഉപയോഗിച്ചത്. തകർക്കുന്നതിന് മാത്രം 20 കോടിയാണ് ചെലവ്.
കെട്ടിടം നിർമിക്കാനുള്ള ഭൂമി വാങ്ങിയത്, നിർമാണ ചെലവ്, വിവിധങ്ങളായ അനുമതികൾക്ക് വേണ്ടി അധികൃതർക്ക് നൽകിയ തുക, ഇത്രയും വർഷത്തെ ബാങ്ക് പലിശ, ഫ്ലാറ്റുകൾ വാങ്ങിയവർക്ക് തിരികെ നൽകിയ 12 ശതമാനം പലിശ, ഫ്ലാറ്റ് പൊളിക്കുമ്പോൾ മറ്റു കെട്ടിടങ്ങളുടെ പരിക്കിനെ കരുതിയെടുത്ത ഇൻഷുറൻസ് പ്രീമിയം 100 കോടി തുടങ്ങിയവയെല്ലാം ഉൾപ്പെടെ 500 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
നിലവിൽ രണ്ട് ടവറുകളിലുമായുള്ള 915 അപ്പാർട്ട്മെന്റുകളുടെ എസ്റ്റിമേറ്റ് തുക 700 കോടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.