ന്യൂഡൽഹി: മുഴുവൻ വിവിപാറ്റ് രസീതുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ ര്യ ഹരജി സുപ്രീംകോടതി തള്ളി. വിവിപാറ്റ് എണ്ണുന്നത് സംബന്ധിച്ച് ഏപ്രിലില്‍ ചീഫ് ജസ് റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പ്രസ്താവിച്ചതാണെന്നും ഇനിയും പരിഗ ണിക്കുന്നത് അസംബന്ധമാണെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ടെക് ഫോർ ആൾ എന്ന ചെന്നൈയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയാണ് ഹരജിക്കാർ.
ഹരജിക്കാർ കോടതിയെ ശല്യംചെയ്യുകയാണ്. ജനങ്ങൾ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കട്ടെ, ആ പ്രക്രിയയിലേക്ക് കടന്നുവരാനാകില്ലെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ അട്ടിമറി സംബന്ധിച്ച മാധ്യമവാര്‍ത്തകളും ഹരജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നേരത്തേ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിെൻറ നേതൃത്വത്തിൽ 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജിയും സുപ്രീംകോടതി തള്ളിയിരുന്നു. 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിപക്ഷപാർട്ടികൾ നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ സത്യവാങ്മൂലം മുഖവിലയ്ക്കെടുത്തായിരുന്നു കോടതിയുടെ തീരുമാനം. എന്നാൽ, സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയെ തെരഞ്ഞെടുപ്പ് കമീഷൻ തെറ്റിദ്ധരിപ്പിച്ചതായി പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.
പശ്ചിമ ബംഗാളില്‍ വോെട്ടണ്ണല്‍ ഉൾപ്പെടെ നടപടികള്‍ക്ക് പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയും ചൊവ്വാഴ്ച കോടതി തള്ളി. ബംഗാളിലെ വോട്ടെണ്ണല്‍ ഉൾപ്പെെടയുള്ള നടപടികള്‍ക്കായി വിരമിച്ച രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയമിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി. വോട്ടെടുപ്പ് കഴിഞ്ഞെന്ന് നിരീക്ഷിച്ച കോടതി, ഹരജിക്കാര്‍ക്ക് വേണമെങ്കില്‍ ഇനി കൊല്‍ക്കത്ത ഹൈകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.