പരമ്പരാഗത ചിട്ടവട്ടങ്ങളുടെ കെട്ടുപൊട്ടിച്ചാണ് ആ ചുവന്ന പൊതിയുമായി നിർമല സ ീതാരാമൻ പാർലമെൻറിലെത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിത ധനമന്ത്രിയ െന്ന വിശേഷണവുമായി തെൻറ കന്നി ബജറ്റ് അവതരിപ്പിക്കാൻ ഈ െതലുഗു വനിതയെത്തിയേപ ്പാൾ എല്ലാവരുടെയും ശ്രദ്ധ അവരുടെ ൈകയിലെ ചുവന്ന തുണിയിൽ പൊതിഞ്ഞ ലെഡ്ജറിലായിര ുന്നു.പാർലമെൻറിൽ ഇതുവരെ ബജറ്റ് സമ്മേളനത്തിനെത്തിയ ധനമന്ത്രിമാർ കൈയിലേന്തിയ ിരുന്ന ബ്രൗൺ നിറത്തിലുള്ള ബ്രീഫ്കേസിനു പകരം ബജറ്റ് അവതരണത്തിന് നിർമല എത്തിയ ത് ചുവന്ന പൊതിയുമായായിരുന്നുവെന്നതാണ് അംഗങ്ങളിൽ ആശ്ചര്യം ജനിപ്പിച്ചത്.
പൊതിയുടെ കെട്ടഴിച്ച് ബജറ്റിെൻറ കോപ്പി പുറത്തെടുത്തതോടെ പതിറ്റാണ്ടുകളായുള്ള പതിവിന് വിരാമമായി. പടിഞ്ഞാറൻ ചിന്തകളോടുള്ള അടിമത്തത്തിൽനിന്ന് മാറിനടക്കുന്നതിെൻറ സൂചനയാണിതെന്ന് ബജറ്റ് അവതരണത്തിനുശേഷം നിർമല പ്രതികരിച്ചു. ‘ഇത് ഇന്ത്യൻ പാരമ്പര്യമാണ്. ബജറ്റല്ല, ഇത് ബാഹി-ഖാട്ട (ലെഡ്ജർ) ആണ്’-ധനമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളാണ് സ്യൂൗട്ട്കേസ് മാറ്റി ലെഡ്ജറിൽ ബജറ്റ് അവതരിപ്പിക്കാൻ തന്നോട് നിർദേശിച്ചതെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ പലയിടത്തും ചുവന്ന ലെഡ്ജറുകൾ ധന സംബന്ധമായ കാര്യങ്ങൾക്ക് ഉത്തമമായി പരിഗണിച്ചിരുന്നു. വ്യാപാരികൾ ഐശ്വര്യത്തിനായി തങ്ങളുടെ അക്കൗണ്ട് ബുക്കുകൾ ഇവയിൽ സൂക്ഷിക്കുന്ന പാരമ്പര്യമുണ്ടായിരുന്നു. ഇതാണ് ബജറ്റ് ചുവന തുണിയിൽ പൊതിയാൻ ധനമന്ത്രിക്ക് പ്രേരകമായത്.
ആദ്യം ഇന്ദിര, ഇപ്പോൾ നിർമല
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയെന്ന റെക്കോഡാണ് ധനമന്ത്രി നിർമല സീതാരാമനെ തേടിയെത്തിയത്. നരേന്ദ്ര മോദി സർക്കാറിെൻറ രണ്ടാമൂഴത്തിലെ കന്നി ബജറ്റാണ് 59കാരിയായ നിർമല ലോക്സഭയിൽ അവതരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ് ഇക്കാര്യത്തിൽ നിർമലയുടെ മുൻഗാമി. 1970ൽ ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി രാജിവെച്ചതോടെ ധനവകുപ്പിെൻറ അധികചുമതല ഏെറ്റടുത്ത ഇന്ദിര ഗാന്ധി ബജറ്റവതരിപ്പിക്കുകയായിരുന്നു. 1991ലെ സാമ്പത്തിക ഉദാരവത്കരണാനന്തരമുള്ള 29ാമത്തെ ബജറ്റാണ് നിർമല അവതരിപ്പിച്ചത്. മൻമോഹൻ സിങ്, ജസ്വന്ത് സിങ്, പി. ചിദംബരം, പ്രണബ് മുഖർജി, അരുൺ ജെയ്റ്റ്ലി എന്നീ മന്ത്രിമാരാണ് ഇവർക്കു മുെമ്പ ബജറ്റ് അവതരിപ്പിച്ചത്. ഇന്ദിര ഗാന്ധിക്കുശേഷം പ്രതിരോധ മന്ത്രി സ്ഥാനത്തിരുന്ന വനിതയെന്ന ബഹുമതിയും നിർമലക്ക് സ്വന്തം.
കവിത മറക്കാതെ ബജറ്റ് അവതരണം
ന്യൂഡൽഹി: സമ്പദ്വ്യവസ്ഥയുടെ ജാതകം വായനയായി മാറാതിരിക്കാൻ ബജറ്റ് അവതരണത്തിൽ ചിന്തോദ്ദീപകങ്ങളായ കവിതകളും ഉദ്ധരണികളും ചേർക്കുന്നത് പതിവാണ്. തെൻറ കന്നി ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അത് തെറ്റിച്ചില്ല. ചാണക്യൻ, സ്വാമി വിവേകാനന്ദൻ, ഉർദു കവി മൻസൂർ ഹശ്മി എന്നിവരുടെ വരികളാണ് മന്ത്രി ഉദ്ധരിച്ചത്.അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അതിശക്തമായ സമ്പദ്വ്യവസ്ഥായി മാറാനുള്ള രാജ്യത്തിെൻറ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് ചാണക്യനെ ഉദ്ധരിച്ചത്.
‘പരിശ്രമങ്ങളിൽ നമുക്ക് ഉറപ്പുണ്ടെങ്കിൽ, ദൗത്യം തീർച്ചയായും പുർത്തീകരിച്ചിരിക്കും’. എന്ന വചനമാണ് അവർ ഉപയോഗിച്ചത്. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും നമുക്ക് വിശ്വാസമർപ്പിക്കാമെങ്കിൽ, അതിശക്തമായ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം സാധ്യമാകുമെന്ന് അവർ പറഞ്ഞു.
വനിത ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് വിവേകാനന്ദ വചനങ്ങൾ കടന്നുവന്നത്. ‘വനിതകളുടെ സ്ഥിതി മെച്ചപ്പെടാതെ ലോകത്ത് ക്ഷേമം പുലരാൻ സാധ്യതയില്ലെന്ന്’ വിവേകാനന്ദൻ ഒരു കത്തിൽ എഴുതിയത് അവർ വായിച്ചു.‘ചുറ്റും വീശുന്ന കാറ്റിനെ അവഗണിച്ചും മൺവിളക്ക് കൊളുത്താമെന്നപോലെ, ആത്മവിശ്വാസമുണ്ടെങ്കിൽ, വഴികൾ തെളിയുമെന്ന’ മൻസൂർ ഹശ്മിയുടെ വരികളും ബജറ്റിനിടെ കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.