കർഷക സമരത്തിന്​ പിന്നിൽ അമരീന്ദറെന്ന്​ ഖട്ടർ; പരസ്​പരം പോരടിച്ച്​ ഹരിയാന, പഞ്ചാബ്​ മുഖ്യമന്ത്രിമാർ

ചണ്ഡീഗഢ്​: : കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിന്​ പിന്നിൽ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണെന്ന്​ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പഞ്ചാബ്​ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്നുള്ളവരാണ്​ സമരം നയിക്കുന്നതെന്നും ഖട്ടർ ആരോപിച്ചു.

''പഞ്ചാബിലെ കർഷകരാണ്​ ​പ്രതിഷേധിക്കുന്നത്​. ഹരിയാനയിലെ കർഷകർ മാറിനിന്നു. സംയമനം പാലിച്ചതിന്​ ഹരിയാനയിലെ കർഷകർക്കും പൊലീസിനും നന്ദി പറയുന്നു. ഈ സമരത്തിന്​ ഉത്തരവാദി പഞ്ചാബ്​ മുഖ്യമന്ത്രിയാണ്​. പഞ്ചാബ്​ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ളവരാണ്​ പ്രതിഷേധം നയിക്കുന്നത്​'' -ഖട്ടർ മാധ്യമ​ങ്ങളോട്​ പ്രതികരിച്ചു.

പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ട്വിറ്ററിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. പഞ്ചാബിൽ കർഷകർ സമാധാനപരമായാണ്​ സമരം ചെയ്​തതെന്നും ഹരിയാന സർക്കാർ അവരെ പ്രകോപിതരാക്കുന്നുവെന്നുമാണ്​ അമരീന്ദർ ആരോപിച്ചത്​. എന്നാൽ ഞാനിതിൽ രാഷ്​ട്രീയം കാണുന്നില്ലെന്നും നിഷ്​കളങ്കരായ കർഷകരെ ഇളക്കിവിടുന്നത്​ നിർത്തണമെന്നും ഖട്ടർ തിരിച്ചടിച്ചു. 

Tags:    
News Summary - "Not Our Farmers, Punjab Responsible For Protest": Haryana Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.