ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന ഏഴുപേരെ മോചിപ്പിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാറിെൻറ അഭിപ്രായം തേടിയിട്ടില്ലെന്ന് തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് പ്രസ്താവനയിൽ അറിയിച്ചു. ഇതുസംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ചയാണ് തമിഴ്നാട് മന്ത്രിസഭ തീരുമാനവും ബന്ധപ്പെട്ട കോടതി ഉത്തരവുകളും രാജ്ഭവനിലെത്തിയത്. വിഷയം സങ്കീർണമായതിനാൽ നിയമപരവും ഭരണപരവും ഭരണഘടനാപരവുമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ഇതിന്മേൽ ഭരണഘടനാനുസൃതമായ തീരുമാനം കൈക്കൊള്ളുമെന്നും ഗവർണർ അറിയിച്ചു.
27 വർഷമായി ജയിൽശിക്ഷ അനുഭവിക്കുന്ന മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പയസ്, നളിനി എന്നിവരെ മോചിപ്പിക്കാനാണ് തമിഴ്നാട് സർക്കാർ ശിപാർശ ചെയ്തത്.
പേരറിവാളൻ സമർപ്പിച്ച ദയാഹരജിയിൽ തീരുമാനമെടുക്കാൻ ഭരണഘടനയുടെ 161ാം അനുച്ഛേദ പ്രകാരം ഗവർണർക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണ് സർക്കാർ നടപടിയെടുത്തത്. ഗവർണർ നല്ല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഡി. ജയകുമാർ അഭിപ്രായെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.