'തത്ക്കാലം പെട്ടെന്ന് വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിരമിക്കൽ വാദം തള്ളി വസുന്ധര രാജെ

ജയ്പൂർ: രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചത് പോലെയാണ് തോന്നുന്നതെന്ന പരാമർശം ചർച്ചയായതിന് പിന്നാലെ തിരുത്തുമായി ബി.ജെ.പി നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ. താൻ രാഷ്ട്രീയത്തിൽ നിന്നും സമീപകാലത്തൊന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ദീർഘകാലം സജീവമായി തുടരുകയാണ് ലക്ഷ്യെമെന്നും അവർ പറഞ്ഞു. ജലവാറിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു വസുന്ധര രാജെയുടെ പരാമർശം.

" മാധ്യമങ്ങൾ ഒറ്റ വാക്കിൽ മാത്രം കടിച്ചുതൂങ്ങാനാണ് ശ്രമിക്കുന്നത്. ജലവാറും അവിടുത്തെ ജനങ്ങളും എനിക്ക് കുടുംബം പോലെയാണ്. എന്‍റെ കുടുംബത്തോട് സംസാരിക്കുന്നത് പോലെ ഞാനവരോട് സംസാരിക്കും. എന്‍റെ എല്ലാ വാക്കുകൾക്കും രാഷ്ട്രീയ അർത്ഥമില്ല. കഴിഞ്ഞ ദിവസം ഞാൻ വിരമിക്കാൻ സമയമായെന്ന് പറഞ്ഞത് എന്‍റെ മകൻ ജനങ്ങളുമായി സംവദിക്കുന്നത് കണ്ടതിലെ സന്തോഷം കൊണ്ടാണ്. അവിടുത്തെ ജനങ്ങളുടെ സമീപനം കണ്ടപ്പോൾ അതിലേറെ സന്തോഷമായി. ഞാൻ അവന്‍റെ അമ്മയാണ്. അതേസമയം രാഷ്ട്രീയത്തിൽ നിന്ന് തത്ക്കാലം വിരമിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. നാമനിർദേശപത്രിക സമർപ്പിച്ച് പുറത്തുവന്നതേയുള്ളൂ" - വസുന്ധര രാജെ പറഞ്ഞു.

രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച പോലുള്ള തോന്നലിലാണ് താനെന്ന് വസുന്ധര രാജെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'മകന്റെ പ്രസംഗ കേട്ട ശേഷം രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും പ്രശ്നമില്ല എന്ന അവസ്ഥയിലായി. അത്രത്തോളം നിങ്ങളവ​ന് പരിശീലനം നൽകിക്കഴിഞ്ഞു. ഇനിയെനിക്ക് അവനെയൊന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല.'- എന്നായിരുന്നു വസുന്ധര പറഞ്ഞത്.

Tags:    
News Summary - Not retiring from politics anytime soon, says Vasundhara Raje

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.