അഹ്മദാബാദ്: കടുത്ത പോരാട്ടം നടന്ന ഗുജറാത്തിൽ കോൺഗ്രസിനോ ബി.ജെ.പിക്കോ മറ്റു കക്ഷികൾക്കോ വോട്ട് ചെയ്യാൻ ഇഷ്ടപ്പെടാതിരുന്ന വോട്ടർമാർ നാലു ലക്ഷത്തിലേറെ. ഇത്തവണ രണ്ടു ശതമാനത്തിനടുത്ത് വോട്ടർമാരാണ് സ്ഥാനാർഥികളെ ഉപേക്ഷിച്ച് നോട്ടയെ പിന്തുണച്ചത്.
ദേശീയ പാർട്ടികളായ എൻ.സി.പിക്കും ബി.എസ്.പിക്കും ലഭിച്ചത് ഇതിലും കുറഞ്ഞ വോട്ടാണ്. ഏറ്റവുമാദ്യം ഫലം വന്ന േപാർബന്തറിൽ ബി.ജെ.പി സ്ഥാനാർഥി ബാബുഭായി ബൊഖാരിയയുടെ ഭൂരിപക്ഷം 1885 വോട്ടാണ്. ഇവിടെ നോട്ടക്ക് ലഭിച്ചത് 3433 വോട്ട്. സോംനാഥ്, നരൻപുര, ഗാന്ധിധാം തുടങ്ങിയ മണ്ഡലങ്ങളിലും മറ്റു ദേശീയ പാർട്ടികളെക്കാൾ കൂടുതൽ വോട്ടുകൾ നോട്ടക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.