നോ​ട്ടു​മാ​റ്റം ​അ​വ​സാ​നി​ച്ചു;  റി​സ​ർ​വ്​ ബാ​ങ്കി​ന്​ മു​ന്നി​ൽ വ​ൻ തി​ര​ക്ക്​

ന്യൂഡൽഹി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള നിയന്ത്രിത അവസരം വെള്ളിയാഴ്ച അവസാനിച്ചു. 
വിദേശത്തായിരുന്നവർക്ക് അസാധു മാറ്റിയെടുക്കാൻ റിസർവ് ബാങ്കി​െൻറ അഞ്ചു േകന്ദ്രങ്ങളിൽ നൽകിവന്ന സാവകാശമാണ് അവസാനിച്ചത്. എന്നാൽ, എൻ.ആർ.െഎ വിഭാഗക്കാർക്ക് ജൂൺ 30 വരെ റിസർവ് ബാങ്കിൽനിന്ന് നോട്ട് മാറിയെടുക്കാം. ഒരാൾക്ക് 25,000 രൂപ മാത്രമാണ് മാറാൻ കഴിയുക. 
പഴയനോട്ട് മാറ്റിയെടുക്കാനുള്ള അവസാന സാധ്യതതേടി ഏതാനും ദിവസമായി റിസർവ് ബാങ്ക് ഒാഫിസുകൾക്ക് മുന്നിൽ വലിയ തിരക്കായിരുന്നു. ദൂരസ്ഥലങ്ങളിൽനിന്നെത്തിയവർ ഏഴ് മണിക്കൂർ വരെ കാത്തുനിന്നശേഷം നിരാശരായി മടങ്ങി. 

നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷം ഡിസംബർ 30 വരെ നോട്ട് മാറ്റിയെടുക്കാൻ അവസരംനൽകിയിരുന്നു. ഇൗ കാലയളവിൽ വിദേശത്തായിരുന്നവർക്കാണ് ഡൽഹി, മുംബൈ, ചെന്നൈ, െകാൽക്കത്ത, നാഗ്പുർ എന്നിവിടങ്ങളിലെ റിസർവ് ബാങ്ക് വഴി മാർച്ച് 31 വരെ നോട്ടുമാറ്റാൻ അവസരം നൽകിയത്. 

എന്നാൽ, ഡൽഹിയിലെ ക്യൂ അവരുടേതുമാത്രമായിരുന്നില്ല. അസാധുവാക്കിയ നോട്ട് മാറ്റിയെടുക്കാനുള്ള സമയം കഴിഞ്ഞത് വൈകിമാത്രം അറിഞ്ഞ കൃഷിക്കാരും ചെറുകിട വ്യാപാരികളുമൊക്കെ ഇതരസംസ്ഥാനങ്ങളിൽനിന്നുപോലും ഡൽഹിയിലെത്തി. എന്നാൽ, ഇവരെ റിസർവ് ബാങ്ക് പരിഗണിച്ചില്ല. 15.44 ലക്ഷം കോടി രൂപ വരുന്ന നോട്ടുകളാണ് നവംബർ എട്ടിന് അസാധുവാക്കിയത്. ബാങ്കുകളിൽ തിരിച്ചെത്തിയ അസാധുനോട്ടി​െൻറ യഥാർഥ കണക്ക് റിസർവ് ബാങ്ക് ഇനിയും പുറത്തുവിട്ടിട്ടില്ല. അതേസമയം, 10 ലക്ഷം കോടിയോളം രൂപയുടെ പുതിയ നോട്ട് പുറത്തിറക്കിയെന്ന കണക്ക് നൽകുന്നുമുണ്ട്. അസാധുവാക്കിയതിലേറെ നോട്ട് തിരിച്ചെത്തിയതുകൊണ്ടാണിതെന്ന് ആരോപണമുണ്ട്. 

Tags:    
News Summary - note exchange time end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.