ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ട് നിരോധനം പോലെ അതിവേഗ ട്രെയിൻ സംവിധാനമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും എല്ലാം നശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. സുരക്ഷ ഉൾപ്പെടെയെല്ലാം ഇൗ പദ്ധതി ഇല്ലാതാക്കും. ബുള്ളറ്റ് ട്രെയിൻ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ല, സമ്പന്നർക്കും മറ്റ് ഉന്നതർക്കും വേണ്ടിയുള്ളതാണെന്നും ചിദംബരം വിമർശിച്ചു.
റെയിൽവേ പണം ചെലവഴിക്കേണ്ടത് സുരക്ഷക്കും അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുമാണ്, അതിവേഗ ട്രെയിനിനു വേണ്ടിയല്ലെന്നും ചിദംബരം പറഞ്ഞു. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 22 പേർ മരിച്ച സംഭവത്തിൽ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പണക്കാരായ യാത്രക്കാർക്കുവേണ്ടി ദരിദ്രരായ യാത്രക്കാരെ കൊന്നൊടുക്കിയാണ് മോദി സർക്കാർ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും മുംബൈയിൽ നടന്നത് കൂട്ടക്കൊലയാണെന്നും ശിവസേന എം.പി സഞ്ജയ് റൗത്ത് വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.