ഞങ്ങളുടെ 32 വർഷം നീണ്ട പോരാട്ടത്തിന് അവസാനമായിരിക്കുന്നു. അത് ഫലം കണ്ടിരിക്കുന്നു. 32 വർഷം നീണ്ട പോരാട്ടത്തെക്കുറിച്ച് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല. അർപുതമ്മാൾ മാധ്യമത്തോട് പറഞ്ഞു.
അറിവിനെക്കുറിച്ച് (പേരറിവാളൻ)നിങ്ങളോട് പറയേണ്ട കാര്യമില്ല. 31 വർഷം ജയിലറക്കുള്ളിൽ കഴിയുന്ന ഒരു മനുഷ്യനെക്കുറിച്ച് ഒന്ന് മനസ്സിരുത്തി ചിന്തിക്കുക. അപ്പോൾ മാത്രമെ അയാൾ അനുഭവിച്ച കടുത്ത വേദന, നീറ്റൽ നിങ്ങൾക്ക് മനസ്സിലാകൂ. അതെല്ലാം അതിജീവിച്ച് എന്റെ മകൻ മടങ്ങി വന്നിരിക്കുന്നു. അതിലെനിക്ക് അഭിമാനമുണ്ട്.
തമിഴ്നാട് സർക്കാർ അറിവിന് പരോൾ നൽകിയതിനാൽ കുറച്ച് നാളുകളായി എനിക്ക് അവനെ ശ്രദ്ധിക്കാനും ആരോഗ്യം സംരക്ഷിക്കാനും കഴിയുന്നുണ്ട്. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. 19 വർഷങ്ങളായി ഓരോ നേരവും ഭക്ഷണം കഴിക്കുമ്പോൾ, ഉറങ്ങുമ്പോൾ എല്ലാം എന്റെ മകൻ എന്തു ചെയ്യുകയായിരിക്കും, എന്ത് കഴിച്ചിരിക്കും എന്നോർത്ത് വേവലാതിപ്പെട്ട ഒരമ്മയാണ് ഞാൻ.
എന്റെ മകന് മോചനത്തിനു വേണ്ടി സംസാരിച്ചവർ നിരവധിയാണ്. ഇവരൊക്കെ എന്തിനാണ് എനിക്കുവേണ്ടി, എന്റെ മകനുവേണ്ടി സംസാരിക്കുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അതോർത്ത് വിങ്ങിക്കരഞ്ഞിട്ടുണ്ട്. എന്റെ മകന്റെ മോചനത്തിനുവേണ്ടി പ്രയത്നിച്ചവരോട് നന്ദി പറയുന്നു. .
മകന്റെ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ ഒന്നും ഈ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചിരുന്നില്ല. അത് സാധ്യമായിരിക്കുന്നു. ഇനി സാധാരണ മനുഷ്യർ ജീവിക്കുന്നതുപോലെ അവൻ ജീവിക്കുന്നത് കാണാൻ എനിക്ക് കഴിയണം.- അർപുതമ്മാൾ ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.