മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാർച്ച് 25നകം നോട്ടീസിന് മറുപടി നൽകണം.

വിവാദ പരാമർശങ്ങൾ ലോക്സഭ രേഖകളിൽനിന്ന് മാറ്റിയിട്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനാൽ, അംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് ദുബെ നോട്ടീസിൽ ആവശ്യപ്പെടുന്നു.

നേരത്തെ ഫെബ്രുവരി 10ന് ലോക്സഭയിലെ ഝാർഖണ്ഡ് എം.പി മഹുവക്കെതിരെ ഫെബ്രുവരി 10ന് നോട്ടീസ് അയച്ചിരുന്നു.

രാഷ്ട്രപതിയുടെ അഭിസംബോധനയിലെ നന്ദി പ്രമേയ ചർച്ചയിൽ മഹുവ കേന്ദ്ര സർക്കാറിനെതിരെയും ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കുമെതിരെയും ആഞ്ഞടിച്ചിരുന്നു. ഇത് പിന്നീട് ലോക്സഭയിൽ ബഹളത്തിനിടയാക്കിയിരുന്നു.

Tags:    
News Summary - Notice Sent to Mohua Moitra Against Her Remarks in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.