ആശുപത്രിയിൽ വെടിവെപ്പ്​ നടത്തി രക്ഷ​പ്പെട്ട ഗ്യാങ്​സ്റ്റർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി: മൂന്ന്​ ദിവസം മുമ്പ്​ വെടിവെപ്പ്​ നടത്തി പൊലീസിനെ വെട്ടിച്ച്​ ആശുപത്രിയിൽ നിന്ന്​ രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹിയിലെ കുപ്രസിദ്ധമായ ഗോഗ ഗ്യാങിൽ അംഗമായ കുൽദീപ്​ ഫസ്സയാണ്​ ഞായറാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്​.

രോഹിണി സെക്​ടർ 14ൽ കുൽദീപ്​ ഒളിവിൽ കഴിയുകയായിരുന്ന ഫ്ലാറ്റ്​ പൊലീസ്​ വളയുകയും തുടർന്ന്​ പരസ്​പരം വെടിയുതിർത്തുകയുമായിരുന്നു. വെടിയേറ്റ കുൽദീപിനെ ഉടൻ അംബേദ്​കർ ഹോസ്​പിറ്റലിലേക്ക്​ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

ഈമാസം 25നാണ്​ ജി.ടി.ബി ഹോസ്​പിറ്റലിൽ വെടിവെപ്പ്​ നടത്തി കുൽദീപ്​ പൊലീസിനെ വെട്ടിച്ച്​ കടന്നുകളഞ്ഞത്​. ഈ വെടിവെപ്പിൽ കുൽദീപിന്‍റെ ഒരു അനുയായി കൊല്ലപ്പെടുകയും മറ്റൊരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ജി.ടി.ബിയിൽ കുൽദീപ്​ പതിവായി ചികിത്സക്ക്​ എത്തുന്നുണ്ടെന്ന്​ വിവരം ലഭിച്ച പൊലീസ്​ അറസ്റ്റ്​ ചെയ്യുന്നതിനായാണ്​ വ്യാഴാഴ്ച എത്തിയത്​. പക്ഷേ, കുൽദീപിന്​ ഒപ്പമുണ്ടായിരുന്ന കൂട്ടാളികൾ പൊലീസി​നുനേരെ മുളകുപൊടി എറിഞ്ഞ ശേഷം വെടിയുതിർക്കുകയായിരുന്നു.

അവിടെ നിന്ന്​ രക്ഷപ്പെട്ട കുൽദീപ്​ രോഹിണിയിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം പൊലീസിന്​ ലഭിച്ചു. ഈ ഫ്ലാറ്റ്​ വളഞ്ഞ പൊലീസ്​ കീഴടങ്ങാൻ ആവശ്യ​പ്പെ​ട്ടെങ്കിലും കുൽദീപ്​ അവർക്കുനേരെ വെടിയുതിർത്തു. ഈ ഏറ്റുമുട്ടലിൽ​ കുൽദീപിന്​ വെടിയേൽക്കുകയും ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴി മരിക്കുകയുമായിരുന്നു. കുൽദീപിനെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ പൊലീസ്​ പിടികൂടിയിട്ടുണ്ട്​.

കഴിഞ്ഞ വർഷം മാർച്ചിൽ ഗുർഗാവിൽ വെച്ച്​ ഡൽഹി പൊലീസിന്‍റെ സ്​പെഷൽ സെൽ കുൽദീപിനെ അറസ്റ്റ്​ ചെയ്​തിരുന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും ഗോഗി ഗ്യാങിന്‍റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ്​ എൻകൗണ്ടർ നടന്നത്​.  

Tags:    
News Summary - Notorious criminal who fled after Delhi hospital firing killed in encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.