ന്യൂഡല്‍ഹി: ജെല്ലിക്കെട്ടിനും കാളപൂട്ടിനും കായികവിനോദങ്ങളെന്ന നിലക്ക് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയതിനെതിരായ കേസില്‍ വിധി പറയാനിരിക്കെ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കണമെന്ന തമിഴ്നാടിന്‍െറ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സമരത്തില്‍ സ്വമേധയാ ഇടപെടണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതിയും നിരാകരിച്ചു.
ജെല്ലിക്കെട്ട് നിരോധനം എടുത്തുകളയണമെന്നാവശ്യപ്പെട്ട് മറീന ബീച്ചിലും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇടപെടണമന്ന് ആവശ്യപ്പെട്ട് രാജാ രാമന്‍ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിയത്. പ്രക്ഷോഭം കണക്കിലെടുത്ത് സുപ്രീംകോടതി സ്വമേധയാ വിഷയത്തിലിടപെടണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം.
ക്രൂരതകളില്ലാതെ ജെല്ലിക്കെട്ടും കാളപൂട്ടും അടക്കമുള്ള കായികവിനോദങ്ങള്‍ നടത്താന്‍ അനുമതി നല്‍കി 2016ല്‍ മോദി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഈയിടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസ് വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. സുപ്രീംകോടതിയിലെ കേസ് സ്വന്തം വിജ്ഞാപനത്തിനെതിരായതിനാല്‍ വിധി വന്നശേഷം തുടര്‍ നിയമനടപടി ആലോചിക്കം എന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, ഇതിനിടയിലാണ് അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടില്‍ പ്രക്ഷോഭം തുടങ്ങിയത്. ബുധനാഴ്ച രാത്രി ഡല്‍ഹിയിലത്തെിയ മുഖ്യമന്ത്രി പന്നീര്‍സെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തമിഴ് ജനതയുടെ വികാരം മാനിക്കുന്നുവെന്ന് പറഞ്ഞ മോദി ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണെന്നും സര്‍ക്കാറിന് ഒന്നും ചെയ്യാനില്ളെന്നും കൈമലര്‍ത്തി. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ പിന്തുണക്കാമെന്ന് മോദി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടാളി മക്കള്‍ കച്ചി നേതാവ് ഡോ. അന്‍പുമണി രാമദാസ് പ്രധാനമന്ത്രിയുടെ ഓഫിസിന് മുമ്പിലെ റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. തുടര്‍ന്ന് രാംദാസിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തുഗ്ളക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പന്നീര്‍ സെല്‍വം നിരോധനം നീക്കാന്‍ ആവശ്യമായ നടപടി വരുമെന്നും അതിനായി കാത്തിരിക്കണമെന്നും പറഞ്ഞു. സമരക്കാരോട് വീടുകളിലേക്ക് മടങ്ങാന്‍ പന്നീര്‍സെല്‍വം ആവശ്യപ്പെട്ടെങ്കിലും വിശ്വാസയോഗ്യമായ നടപടിയില്ലാതെ പിരിഞ്ഞുപോകില്ളെന്നാണ് അവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.