തുടർചികിത്സക്കായി നാട്ടിൽ എത്തിച്ച പ്രവാസി മരിച്ചു

ജിസാൻ (സൗദി അറേബ്യ): മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാണ്ടിക്കാട് സ്വദേശി തുടർചികിത്സക്കായി ന ാട്ടിൽ എത്തിച്ച ഉടൻ മരിച്ചു. മഞ്ചേരി പാണ്ടിക്കാട് പള്ളിക്കാപറമ്പ് മൂസ ഹാജിയുടെ മകൻ പി.ടി ഷെരീഫാണ് (50) മരിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഷെരീഫ്​ 24 ദിവസമായി ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിൽ ആയിരുന്ന ഷെരീഫി​​െൻറ നിലയിൽ നേരിയ പുരോഗതിയെ തുടർന്നാണ് തുടർചികിത്സക്കായി സ്‌ട്രെച്ചർ മാർഗം റിയാദ് വഴി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിൽ എത്തിച്ചത്. നെടുമ്പാശ്ശേരി വഴി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നു.

32 വർഷമായി ജിസാനിൽ ബർബർഷോപ് നടത്തി വരികയായിരുന്നു. ഭാര്യ: ഷെറീന. മാതാവ്: സൈനബ. മക്കൾ: മുഹമ്മദ് ഷിഫാൻ, മുഹമ്മദ് ഷിയാസ് ,ഷിഫ്ന ,ഷിബിന ഷെറിൻ. മൃതദേഹം പാണ്ടിക്കാട് ജുമാ മസ്‍ജിദ് ഖബർ സ്ഥാനിൽ മറവുചെയ്തു.

Tags:    
News Summary - NRI -death news - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.