ന്യൂഡൽഹി: കലാപബാധിതമായ വടക്ക്കിഴക്കൻ ഡൽഹി സന്ദർശിച്ച ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മാധ്യമങ ്ങളോട് പറഞ്ഞു: ‘ഇൻഷാ അല്ലാ, ഇവിടെ സമാധാനമുണ്ടാകും’. വടക്ക് കിഴക്കൻ ഡൽഹിയിലെ സമാധാനം പുനസ്ഥാപിക്കുന്നതിനു ള്ള ചുമതല ഏറ്റെടുത്ത ശേഷമായിരുന്നു കലാപബാധിത പ്രദേശങ്ങളിലെ അദ്ദേഹത്തിൻെറ സന്ദർശനം. സന്ദർശനത്തിന് ശേഷം കേന് ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച ഡോവൽ സ്ഥിതിഗതികൾ അദ്ദേഹത്തെ ധരിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അടക്കമുള്ള ഏജൻസികൾ അവരുടെ ജോലി ചെയ്യുന്നുണ്ടെന്നും അജിത് ഡോവൽ പറഞ്ഞു.
വലിയ നാശനഷ്ടങ്ങളുണ്ടായ ജാഫ്രാബാദിൽ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള സംഘവുമായാണ് അജിത് ഡോവൽ സന്ദർശനം നടത്തിയത്. ‘ഞാനൊരു വിദ്യാർഥിയാണ്. എനിക്ക് പഠിക്കാൻ പോകാനാകുന്നില്ല. പൊലീസ് അവരുടെ ജോലി ചെയ്യാത്തതിനാൽ രാത്രിയിൽ ഉറങ്ങാൻ പോലുമാകുന്നില്ല. എന്തെങ്കിലും ചെയ്യണം സാർ’... സന്ദർശനത്തിനിടെ ഒരു വിദ്യാർഥിനി അദ്ദേഹത്തോട് പറഞ്ഞതാണിത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിൻെറ സന്ദർശനത്തിന് ശേഷം ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ അർവിന്ദ് കുമാർ, ഡൽഹി പൊലീസ് കമ്മീഷണർ അമൂല്യ പട്നായിക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.