ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി കാമ്പസിൽ എ.വി.ബി.പി പ്രവർത്തകർ സ്ഥാപിച്ച സവർക്കറുടെ പ്രതിമക്ക് ചെരുപ്പ് മാ ലയിട്ട് നാഷനൽ സ്റ്റുൻറ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) നേതാക്കൾ. പ്രതിമയുടെ മുഖത്ത് മഷി പുരട്ടുകയും ച െയ്തിട്ടുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം.
യൂനിവാഴ്സിറ്റി നോർത്ത് കാമ്പസിൽ ആർട്ട് ഫാക്കൽട്ടി ഗേറ്റിന് മുന്നിൽ എ.വി.ബി.പി പ്രവർത്തകർ ചൊവ്വാഴ്ച രാവിലെയാണ് സവർക്കർ പ്രതിമ സ്ഥാപിച്ചത്. യൂനിവേഴ്സിറ്റി അധികൃതരിൽ നിന്നും അനുമതിയില്ലാതെയാണ് എ.വി.ബി.പി നയിക്കുന്ന യൂനിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ശക്തി സിങ്ങിെൻറ നേതൃത്വത്തിൽ പ്രതിമ സ്ഥാപിച്ചത്.
പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ വാഴ്സിറ്റി അധികൃതർക്ക് കത്തയച്ചിരുന്നുവെന്നും മാർച്ചിൽ വൈസ് ചാൻസിലറെ നേരിട്ട് കണ്ടിരുന്നുവെന്നും ശക്തി സിങ് പറഞ്ഞു. എന്നാൽ അധികൃതരിൽ നിന്നും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിമ യൂനിയെൻറ നേതൃത്വത്തിൽ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സവർക്കർക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെ എൻ.എസ്.യു.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.