തെരഞ്ഞെടുപ്പിന് മുമ്പ് നുഹുവിന് സമാനമായ കലാപം മധ്യപ്രദേശിലുമുണ്ടാ​യേക്കാമെന്ന് ദ്വിഗ്‍വിജയ് സിങ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് ഹരിയാനയിലെ നുഹുവിലുണ്ടായതിന് സമാനമായ കലാപം മധ്യപ്രദേശിലുമുണ്ടായേക്കാമെന്ന് കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ്. ബി.ജെ.പി കടുത്ത പ്രതിസന്ധിയാണ് മധ്യപ്രദേശിൽ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച അഭിഭാഷകരുടെ പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയിൽ കലാപമുണ്ടായ വഴികൾ​ നോക്കുമ്പോൾ മധ്യപ്രദേശിലും അത്തരമൊന്നിന് സാധ്യതകൾ ഏറെയാണ്. സംസ്ഥാനത്ത് ബി.ജെ.പിക്കെതിരായ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018ൽ നിരവധി അഭിഭാഷകരാണ് കോൺഗ്രസിനൊപ്പം ചേർന്നത്. അന്ന് നമ്മുക്ക് സർക്കാറുണ്ടാക്കാൻ സാധിച്ചിരുന്നു.

ഇന്ന് നിരവധി അഭിഭാഷകരാണ് ഇവിടെ പരിപാടിക്കായി എത്തിയിട്ടുള്ളത്. ഇക്കുറിയും തെരഞ്ഞെടുപ്പ് ജയം നേടാനാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ​അഴിമതിയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കോൺഗ്രസ് നേതാവ് കമൽനാഥും പറഞ്ഞു.

Tags:    
News Summary - Nuh-like riots may be engineered in Madhya Pradesh before polls: Digvijaya Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.