Representative Image

ഒഡീഷയിൽ നാടൻ ബോംബ് സ്ഫോടനത്തിൽ ഒരു മരണം

ഗൻജം: ഒഡീഷയിലെ ഗൻജമിൽ വീട്ടിലുണ്ടായ നാടൻ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഗൻജം ജില്ലയിലെ ബാദഗദ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭിംപൂർ ഗ്രാമത്തിലാണ് സംഭവം.

ഭിംപൂർ സ്വദേശി ബുലു മല്ലിക്കാണ് മരിച്ചത്. ബാതാ സഷാന ഗ്രാമവാസികളായ പ്രകാശ് നായക്, നന്ദിയ മാലിക്ക് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാട്ടുപന്നിയെ കൊല്ലാൻ വേണ്ടിയാണ് മൂന്നംഗ സംഘം നാടൻ ബോംബ് നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്തെത്തിയ വനം വകുപ്പും പ്രാദേശിക പൊലീസും അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - Odisha: 1 killed, 2 injured while making bombs in Ganjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.