ഭുപനേശ്വർ: ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്ന് നടുറോഡിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി. ഒഡീഷയിലെ ബോലംഗിർ ജില്ലയിലാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുമുദ ഗ്രാമത്തി ബിന്ദിയ സാബർ എന്ന യുവതിയുടെ കുടുംബം ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ വരാൻ സാധിക്കില്ലെന്നായിരുന്നു പ്രതികരണം. ഓട്ടോയിൽ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. യാത്രമധ്യേ ഇവർ പ്രസവിച്ചു. സഹായത്തിനായി ആശാ വർക്കറെ വിളിച്ചിരുന്നുവെന്നും ഇവരും തങ്ങൾക്കൊപ്പം എത്തിയില്ലെന്നും കുടുംബം ആരോപിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടേയും ആരോഗ്യനില തൃപ്തികരമാണ്. അതേസമയം സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.