ഭുവനേശ്വര്‍: ദീപാവലി ആഘോഷത്തിന് സംസ്ഥാനത്ത് പടക്ക വില്‍പനയും ഉപയോഗവും നിരോധിച്ച് ഒഡീഷ സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. നവംബര്‍ 10 മുതല്‍ 30 വരെയാണ് നിരോധനം.
കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ വ്യാപന സാഹചര്യത്തിലും തണുപ്പ് കാലത്തോടടുക്കുന്നതിനാലും പടക്കം കത്തിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള ദോഷകരമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് പൊതുതാല്‍പര്യാര്‍ത്ഥമാണ് നടപടിയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.