ന്യൂഡൽഹി: സിഗ്നൽ തകരാറാണ് ബാലസോർ ദുരന്തത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സേഫ്റ്റി കമീഷണറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാമർശം. റിപ്പോർട്ട് കേന്ദ്രസർക്കാറിന് സമർപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് റെയിൽവേ മന്ത്രി പ്രതികരിക്കുന്നത്.
സിഗ്നലിങ് സർക്യൂട്ടത്തിലെ മാറ്റത്തിലുണ്ടായ വീഴ്ചകളാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് റെയിൽവേ സേഫ്റ്റി കമീഷണറുടെ കണ്ടെത്തൽ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
പിഴവ് മൂലം തെറ്റായ ലൈനിൽ ഗ്രീൻ സിഗ്നൽ കാണിക്കുകയായിരുന്നുവെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചു. അപകടത്തിൽ മരിച്ച 41 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരം സിഗ്നൽ തകരാറുകൾ ഉണ്ടായിട്ടുണ്ടോയെന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി മറുപടി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.