ന്യൂഡൽഹി: സർവിസിൽനിന്ന് വിരമിക്കാൻ ആറുമാസം ബാക്കിയുള്ളവരെയും സംസ്ഥാന പൊലീ സ് മേധാവിയുടെ നിയമനത്തിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ െബഞ്ച് ഉ ത്തരവിട്ടു. പൊലീസ് പരിഷ്കാരവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിമാരുടെ ന ിയമനത്തിന് നേരത്തേ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുവരുത്തിയാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലെ മാർഗനിര്‍ദേശം മറയാക്കി പല സംസ്ഥാനങ്ങളും അർഹതയുള്ള ഉദ്യോഗസ്ഥരെ അവഗണിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിലെ ഭേദഗതി. രണ്ടുവര്‍ഷം സര്‍വിസ് കാലാവധി ശേഷിക്കുന്നവരെ മാത്രമേ പരിഗണിക്കാവൂ എന്നായിരുന്നു മുന്‍ ഉത്തരവ്. ഡി.ജി.പി നിയമനത്തിനുള്ള യൂനിയൻ പബ്ലിക് സർവിസ് കമീഷെൻറ ശിപാർശയും നിയമനത്തിനുള്ള പട്ടിക തയാറാക്കുന്നതും തീർത്തും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നിലവിലെ ഉത്തരവിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഉത്തർപ്രേദശിലെ മുൻ ഡി.ജി.പി പ്രകാശ് സിങ്ങാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.