ഡ്രൈവറുടെ ആത്​മഹത്യാകുറിപ്പ്​: ജനാർദ്ദന റെഡ്ഡിയെ സഹായിച്ച ഉദ്യോഗസ്​ഥൻ അറസ്​റ്റിൽ

ബംഗളൂരു: 100 കോടി രൂപ വെളുപ്പിക്കാന്‍ കര്‍ണാടകയിലെ മുന്‍ ബി.ജെ.പി മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ സഹായിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കർണാടക അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫീസര്‍ ഭീമാ നായിക്ക് ആണ് അറസ്റ്റിലായത്. ഭീമാ നായികി​െൻറ ഡ്രൈവര്‍ കെ.സി രമേഷ് ഗൗഡയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണത്തി​െൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മരിച്ച കെ.സി രമേശ്​ ഗൗഡ
 

റെഡ്ഡിയുടെ മകളുടെ കല്യാണത്തിനാണ്​ പണം ഉപയോഗിച്ചത്​. പണം വെളുപ്പിക്കാന്‍ സഹായിച്ച ഭീമാ നായിക്കിന് 20 ശതമാനം കമ്മീഷന്‍ നല്‍കിയെന്നും ഗൗഡയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നു. ഇക്കാര്യം അറിയാവുന്നതിനാല്‍ ത​െൻറ ജീവനും ഭീഷണി ഉണ്ടെന്നും ഗൗഡ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭീമാ നായിക്കി​െൻറ നിലവിലെ ഡ്രൈവര്‍ മുഹമ്മദിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് നായിക്കിനെതിരെ കേസ്. ചൊവ്വാഴ്ച്ചയാണ് രമേഷ് ഗൗഡ ആത്മഹത്യ ചെയ്തത്.

കര്‍ണാടകയിലെ മുന്‍ ബി.എസ് യെദ്യൂരപ്പ സര്‍ക്കാരിലെ മന്ത്രിയായിരുന്നു റെഡ്ഡി. ഖനി അഴിമതിക്കേസില്‍ അറസ്റ്റിലായപ്പോള്‍ മന്ത്രിസ്ഥാനം നഷ്ടമായി. കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്. ആഡംബര വിവാഹത്തിന് പിന്നാലെ ആദായ നികുതി വകുപ്പ് അധികൃതര്‍ റെഡ്ഡിയുടെ വീട്ടില്‍ റെയ്ഡ് നടത്തി. ബി.ജെ.പി–കോൺഗ്രസ്​ നേതാക്കൾ വിവാഹത്തിൽ പ​െങ്കടുത്തിരുന്നു.

 

 

Tags:    
News Summary - Official Allegedly Close to Janardhana Reddy Arrested After Driver's Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.