ന്യൂഡൽഹി: ഒാഖിവിഷയത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ ബി.ജെ.പിയുടെ നാമനിർദേശം ചെയ്യപ്പെട്ട അംഗമായ റിച്ചാർഡ് ഹേയും ഇടത് എം.പിമാരും തമ്മിൽ തർക്കം.
കേന്ദ്ര മുന്നറിയിപ്പ് നേരത്തേയുണ്ടായിട്ടും സംസ്ഥാനസർക്കാർ ശരിയായി ദുരന്തസാഹചര്യം കൈകാര്യം ചെയ്തില്ലെന്ന് േഹ കുറ്റപ്പെടുത്തി. വിഷയത്തിൽ റിച്ചാർഡ് ഹേ രാഷ്്ട്രീയം കലർത്തുകയാണെന്ന് ആരോപിച്ച് കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർ സഭയിൽ ബഹളംവെക്കുകയും അദ്ദേഹവുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. സംസ്ഥാന തീരദേശ പൊലീസ് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയെന്ന് റിച്ചാർഡ് ഹേ ആരോപിച്ചു.
നാവികസേന മാത്രമാണ് ശരിയായ രീതിയിൽ ദുരിതാശ്വാസപ്രവർത്തനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പി. കരുണാകരൻ, എ. സമ്പത്ത്, എം.ബി. രാജേഷ് തുടങ്ങി ഇടത് അംഗങ്ങൾ ബഹളം വെച്ചു. റിച്ചാർഡ് ഹേയെ പിന്തുണച്ച് പാർലമെൻറ്കാര്യ മന്ത്രി അനന്ത്കുമാർ രംഗത്തുവന്നു. കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ ബഹളംവെക്കേണ്ടന്നും സംസ്ഥാനസർക്കാറിെൻറ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്ന ആളുകളുടെ തോന്നൽ പങ്കുവെക്കുകയാണ് റിച്ചാർഡ് ഹേ ചെയ്തതെന്നും മന്ത്രി ന്യായീകരിച്ചു. ഭരണകക്ഷിഅംഗങ്ങൾ റിച്ചാർഡ് ഹേയെ ൈകയടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.