ലഖ്നോ: പാൻ മസാല നൽകാത്തതിന് വൃദ്ധനായ വ്യാപാരിയെ മൂന്നുപേർ ചേർന്ന് അടിച്ചുകൊന്നു. 60 കാരനായ വേദാറാം ആണ് മരിച്ചത്. ഉത്തർ പ്രദേശിലെ ഹർദോയി ജില്ലയിൽ ജലാൽപൂരിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
സോനു എന്നയാളാണ് പ്രധാന പ്രതിയെന്ന് തിരിച്ചറിഞ്ഞതായി െപാലീസ് പറഞ്ഞു. ഒളിവിൽ പോയ ഇയാൾക്കും കൂട്ടാളികൾക്കുമായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി വേദാറാമിെൻറ കടയിലെത്തിയ സോനു പാൻ മസാല കടമായി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പാൻമസാല കടം നൽകാൻ വേദാറാം തയാറായില്ല. ഇതിൽ ക്ഷുഭിതനായ സോനു വേദാറാമിനെ വടികൊണ്ട് മർദിക്കുകയായിരുന്നു. അൽപ്പ സമയത്തിനു ശേഷം സോനുവിെൻറ പിതാവും സഹോദരും സ്ഥലത്തെത്തി വേദാറാമിനെ മർദിക്കാൻ തുടങ്ങി. ബോധം മറഞ്ഞ് മരിക്കുംവരെ മൂവരും ചേർന്ന് മർദിച്ചു. അതിനു ശേഷം ഒളിവിൽ പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.