പനാജി: പുതിയ രണ്ട് സുഹൃത്തുകളെക്കാൾ നല്ലത് പഴയ ഒരു സൃഹുത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയുമായുള്ള സൗഹൃദം വിശേഷപ്പെട്ടതാണ്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ നേതൃത്വം ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതും തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് സ്ഥിരത നൽകുന്നതുമാണെന്നും മോദി വ്യക്തമാക്കി. ബ്രിക്സ് ഉച്ചകോടിക്കിടെ പുടിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഭീകരവാദത്തോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച വേണ്ടെന്ന് സംയുക്ത പ്രസ്താവനയിൽ ഇരു രാഷ്ട്രത്തലവന്മാരും പ്രഖ്യാപിച്ചു. അതിർത്തി കടന്നുള്ള തീവ്രവാദത്തെ നേരിടാനുള്ള ഇന്ത്യയുടെ പോരാട്ടത്തെ മനസിലാക്കുകയും പിന്തുണക്കുകയും ചെയ്ത രാജ്യമാണ് റഷ്യ. ഭീകരവാദത്തിനെതിരായ പോരാട്ടത്തിനാണ് ഇരുവരും മുഖ്യ പ്രാധാന്യം നൽകുന്നത്. തീവ്രവാദം ഇല്ലായ്മ ചെയ്യാനുള്ള യുദ്ധത്തിലാണ്.
ഭീകരവാദ ഗ്രൂപ്പുകൾക്ക് താവളത്തിനുള്ള ഭൂമിയും ആയുധങ്ങളും ചില രാജ്യങ്ങൾ വിതരണം ചെയ്യുന്നു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് റഷ്യയുടെ പിന്തുണയുണ്ട്. ഉറി സൈനിക താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ റഷ്യ അപലപിച്ചിരുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.