ന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളിലെ ബി.ജെ.പി മന്ത്രിസഭകളെ കുറിച്ചുള്ള ചർച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതിനിടെ, അമിത് ഷായുമായി ചർച്ച നടത്തിയെന്ന വാർത്ത തള്ളി സമാജ്വാദി പാർട്ടി ഘടക കക്ഷി നേതാവ് ഓം പ്രകാശ് രാജ്ഭർ.
ചർച്ച നടത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തക്കൊപ്പം കൊടുത്ത ചിത്രം നാല് വർഷം പഴക്കമുള്ളതാണെന്നും സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) നേതാവ് രാജ്ഭർ വ്യക്തമാക്കി.
2017ലെ നിയമസഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കൊപ്പം നേരിട്ട രാജ്ഭർ, യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്നു. എന്നാൽ യോഗി പിന്നാക്ക വിഭാഗങ്ങളെയും തന്നെയും പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ് എൻ.ഡി.എ വിടുകയായിരുന്നു. എസ്.പിക്ക് അധികാരത്തിലേറാൻ കഴിയാത്ത സാഹചര്യത്തിൽ രാജ്ഭറിനെ തിരിച്ചുകൊണ്ടുവരണമെന്ന് ബി.ജെ.പിക്ക് ആഗ്രഹമുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളെ വിട്ടുപോയ പരമാവധി പിന്നാക്ക വിഭാഗങ്ങളെ ചേർത്തുനിർത്താനാണ് ബി.ജെ.പി നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.