ന്യൂഡൽഹി: രാജ്യത്തിെൻറ 22ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഒാം പ്രകാശ് റാവത്തിനെ നിയമിച്ചു. നിലവിലെ തെരഞ്ഞെടുപ്പ് കമീഷണർ അചൽകുമാർ ജ്യോതി തിങ്കളാഴ്ച വിരമിക്കുന്ന ഒഴിവിലാണ് മൂന്നംഗ തെരഞ്ഞെടുപ്പ് കമീഷനിലെ അംഗമായ റാവത്തിന് സ്ഥാനക്കയറ്റം നൽകുന്നത്. ചൊവ്വാഴ്ച ചുമതലയേൽക്കും. കേന്ദ്ര സർക്കാറിെൻറ ശിപാർശ പ്രകാരം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് റാവത്തിനെ നിയമിച്ചത്. മുൻ ധനകാര്യ സെക്രട്ടറി അശോക് ലവാസയെ കമീഷണറായും നിയമിച്ചിട്ടുണ്ട്. സുനിൽ അറോറയാണ് മറ്റൊരു കമീഷണർ.
മധ്യപ്രദേശ് കേഡറിലെ 1977 ബാച്ച് െഎ.എ.എസ് ഒാഫിസറായിരുന്ന റാവത്ത് ഖന വ്യവസായ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു. പ്രതിരോധ വകുപ്പിൽ ജോയൻറ് സെക്രട്ടറി/ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 1994 െഎക്യരാഷ്ട്ര സഭയുടെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിച്ചു. ജ്യോതി 2017 ജൂണിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി ചുമതലേയറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.