ന്യൂഡൽഹി: ചെക്ക് പോസ്റ്റിൽ കൈക്കൂലിയായി വാങ്ങിയ പണം പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ട്രാഫിക് പൊലിസുകാരുടെ പണിപോയി. ഗാസിപൂർ ചെക് പോസ്റ്റിലെ മൂന്ന് ട്രാഫിക് പൊലീസുകാർക്കാണ് സസ്പെൻഷൻ.
രണ്ട് അസിസ്റ്റൻ്റ് സബ്-ഇൻസ്‌പെക്ടർമാരും ഒരു ഹെഡ് കോൺസ്റ്റബിളിനെയുമാണ് സസ്പെൻഡ് ചെയ്തത്.
ചെക്പോസ്റ്റിലെത്തിയ ഒരാളോട് ഏറെ നേരം സംസാരിച്ച ശേഷം പണം താൻ ഇരിക്കുന്നതിന് പിറകിൽ വെച്ചിട്ട് പോകാൻ ആവശ്യപെടുന്നുണ്ട്. തുടർന്ന് അയാൾ പോയതിന് ശേഷം പണമെടുത്ത് എണ്ണിനോക്കുകയും സഹ പൊലീസുകാർക്ക് പങ്കിട്ട് നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി.കെ സക്‌സേന നേരിട്ട് ഇടപെട്ടാണ് പൊലീസുകാരെ സസ്പന്റെ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.