ഭൂമാഫിയക്കെതിരെ 26 വർഷമായി ധർണ്ണയിരുന്ന് പ്രതിഷേധിക്കുന്ന അധ്യാപകൻ തെരഞ്ഞെടുപ്പിൽ യോഗിക്കെതിരെ മത്സരിക്കും

ലഖ്നോ: ഭൂമാഫിയക്കെതിരെ 26 വർഷമായി ധർണ്ണയിരുന്ന് പ്രതിഷേധിക്കുന്ന അധ്യാപകൻ യു.പി തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കും. ഗൊരഖ്പൂർ അർബൻ സീറ്റിൽ നിന്നും യോഗിക്കെതിരെ മത്സരിക്കുമെന്ന് അധ്യാപകൻ വിജയ് സിങ് ഇന്ത്യ ടുഡേയോട് പറഞ്ഞു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി വിരുദ്ധ പോരാളിയായ വിജയ് സിങ് ഭൂമാഫിയക്കെതിരെ കഴിഞ്ഞ 26 വർഷമായി മുസഫർനഗറിൽ പ്രതിഷേധത്തിലാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് പടിഞ്ഞാറൻ യു.പിയിൽ ഭൂമാഫിയ കൈയടക്കിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് ഗൊരഖ്പൂർ സീറ്റിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 3നാണ് ​ഗൊരഖ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ 26 വർഷം ഉത്തർപ്രദേശ് ഭരിച്ച ഒരു പാർട്ടിയും ഭൂമാഫിയക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. ബിരുദദാരിയായ വിജയ് സിങ് സാമ്പത്തികശാസ്ത്രം, പൊളിറ്റിക്കൽസയൻസ്, ജ്യോഗ്രഫി എന്നി വിഷയങ്ങൾ പഠിച്ചിട്ടുണ്ട്. ബി.എഡ് പഠനത്തിന് ശേഷം അധ്യാപക ജോലി ആരംഭിക്കുകയായിരുന്നു. 1990കളിലാണ് ഭൂമാഫിയക്കെതിരായ പോരാട്ടം വിജയ് സിങ് ആരംഭിക്കുന്നത്. 1996ൽ ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞ വർഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയിലേക്കും അദ്ദേഹം പ്രതിഷേധവുമായി എത്തിയിരുന്നു.

Tags:    
News Summary - On dharna for 26 years, former UP teacher says will contest against Yogi, campaign against Akhilesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.