ന്യൂഡൽഹി: മുഹർറം ദിനത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ പൗത്രൻ ഇമാം ഹുസൈന്‍റെ ത്യാഗങ്ങൾ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമാം ഹുസൈന്റെ ധീരതയും നീതിയുടെയും മാനുഷിക അന്തസ്സിന്റെയും ആദർശങ്ങളോടുള്ള പ്രതിബദ്ധതയും ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ സ്മരണ. ഹസ്രത്ത് ഇമാം ഹുസൈൻ നടത്തിയ ത്യാഗങ്ങൾ ഓർക്കുന്നു. നീതിയുടെയും മാനുഷിക അന്തസ്സിന്റെയും ആദർശങ്ങളോടുള്ള അദ്ദേഹത്തിന്റെ ധൈര്യവും പ്രതിബദ്ധതയും ശ്രദ്ധേയമാണ് -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ പ്രത്യേകിച്ച് ശിയാക്കൾ കർബല യുദ്ധത്തിൽ ഇമാം ഹുസൈന്റെ മരണം ഈ ദിവസം അനുസ്മരിക്കുന്നു. മുസ്‌ലിംകൾ ഈ ദിവസങ്ങളിൽ വ്രതമനുഷ്ടിക്കുന്നു. ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹർറം. മുഹർറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.