ഇന്ദോർ: രാജ്യം കോവിഡിന്‍റെ രണ്ടാംതരംഗത്തെ നേരിടുേമ്പാൾ നെഞ്ചുലക്കുന്ന നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യയിൽവെച്ച് കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്‍റെ സംസ്കാര ചടങ്ങുകൾ ഭാര്യ അവസാനമായി വിഡിയോ കോളിലൂടെ കണ്ടതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിലെ ഉദ്യോഗസ്ഥനായ മനോജ് ശർമ. അസുഖബാധിതനായ ബന്ധുവിന്‍റെ പരിചരിക്കാൻ അദ്ദേഹം ഇന്ദോറിലെത്തിയത്. അവിടെവെച്ച് മനോജ് കോവിഡ് ബാധിതനായി.
തിങ്കളാഴ്ച ഇേന്ദാറിലെ ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ മരണം. കോവിഡ് ബാധിച്ച് മരിച്ചതായതിനാൽ ചൈനയിലെ കുടുംബത്തിന്‍റെ സമ്മതത്തോടെ സംസ്കാരം ഇന്ത്യയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. സമ്മതപത്രം ഓൺലൈനായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് ചൗബേക്ക് അയച്ചുനൽകി.
സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. ഇതോടെ ഭർത്താവിനെ അവസാനമായി വീക്ഷിക്കാനും സംസ്കാര ചടങ്ങുകൾ കാണാനും ഭാര്യയെ വിഡിയോ കോളിലൂടെ ബന്ധപ്പെടുകയായിരുന്നു. ഭാര്യ ഭർത്താവിന്‍റെ സംസ്കാര ചടങ്ങുകൾ കാണുന്ന ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.