ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി ഹിന്ദി വാര്‍ത്ത ചാനലിന് ഈ മാസം ഒമ്പതിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മരവിപ്പിച്ചു. വിലക്കിനെതിരെ എന്‍.ഡി.ടി.വി സുപ്രീംകോടതിയില്‍ ഹരജി നല്‍കിയതിനിടയിലാണ് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പൊടുന്നനെ പിറകോട്ടടിച്ചത്. ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച വാര്‍ത്തയില്‍ വ്യോമതാവളത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പലതും പുറത്തുവിട്ടെന്നും ഇത് രാജ്യദ്രോഹപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍.ഡി.ടി.വിയുടെ ഹിന്ദി ചാനലിനു കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്.
നവംബര്‍ ഒമ്പതിന് ഉച്ചമുതല്‍ 24 മണിക്കൂര്‍ സംപ്രേഷണം നടത്തരുതെന്നായിരുന്നു എന്‍.ഡി.ടി.വി ഇന്ത്യ ചാനലിനോട് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. ദേശീയസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നതെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ളെന്നും കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി വെങ്കയ്യ നായിഡു പരസ്യപ്രസ്താവന നടത്തി. ഉറപ്പുവരുത്തിയേ വാര്‍ത്ത നല്‍കാന്‍ പാടുള്ളൂവെന്ന് മാധ്യമങ്ങളെ ഓര്‍മിപ്പിച്ച നായിഡു പ്രഥമ പരിഗണന ദേശസുരക്ഷക്കാണെന്നും മാധ്യമ സ്വാതന്ത്ര്യം അത് കഴിഞ്ഞാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.