ചെന്നൈ: ഒറ്റ തെരഞ്ഞെടുപ്പിലൂടെ ലോക്സഭാ, നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനെ എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. പിന്തുടരുന്ന രീതിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം തെരഞ്ഞെടുപ്പ് രീതിയെ തകർക്കുമെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണകർത്താക്കളെ വിലയിരുത്താനുള്ള അവകാശം ഒറ്റ തെരഞ്ഞെടുപ്പിലൂടെ റദ്ദാകും. ഇതുവഴി ഒരാളെ തെരഞ്ഞെടുത്താൽ അടുത്ത അഞ്ച് വർഷത്തേക്ക് നിങ്ങൾക്ക് മിണ്ടാനാവില്ല. നമ്മുടെ ശബ്ധം തെരഞ്ഞെടുപ്പിലൂടെയാണ് പ്രകടിപ്പിക്കാനാവുകയെന്നും ജയറാം രമേശ് പറഞ്ഞു.
അതേസമയം, ഒറ്റ തെരഞ്ഞെടുപ്പിനെ സമാജ് വാദി പാർട്ടി (എസ്.പി)യും തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്)യും അനുകൂലിച്ചിരുന്നു. എന്നാൽ തൃണമൂൽ കോൺഗ്രസ്, എ.െഎ.എ.ഡി.എം.കെ, സി.പി.െഎ, മുസ്ലിംലീഗ്, ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി എന്നീ പാർട്ടികൾ ഈ ആശയത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒരുമിപ്പിക്കുന്നതിന് വൻ സാമ്പത്തിക ബാധ്യത വരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു. പുതിയ നിർദേശം നടപ്പാക്കുേമ്പാൾ ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങൾക്കും രേഖപ്പെടുത്തിയ വോട്ടിെൻറ സ്ലിപ് നൽകുന്ന വിവിപാറ്റുകൾക്കുമായി 4555 കോടി രൂപചെലവിടേണ്ടി വരുമെന്നും ഒറ്റതെരഞ്ഞെടുപ്പ് നിർദേശത്തിൽ കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.