ബംഗളൂരു: കലബുറഗി ജാവറഗി മന്ദേവാല വില്ലേജിൽ മാലിന്യം കലർന്ന കുടിവെള്ളം കുടിച്ച് ഒരാൾ മരിച്ചു. ഗ്രാമവാസികളായ 55 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായപ്പ യെങ്കപ്പ ബേലുർ (80) എന്നയാളാണ് മരിച്ചത്. മൂന്നുദിവസം മുമ്പ് ചന്ദമ്മ (90) എന്ന വയോധികയും മരണപ്പെട്ടിരുന്നു. ഇവരുടെ മരണകാരണവും മലിനജലമാണോ എന്ന് കണ്ടെത്താൻ ശരീരത്തിൽനിന്ന് ശേഖരിച്ച സാമ്പ്ൾ അധികൃതർ പരിശോധനക്ക് അയച്ചിട്ടുണ്ട്. 27 പേർ മന്ദേവാല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും 22 പേർ ജാവറഗി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ഗ്രാമത്തിലേക്ക് കുടിവെള്ളം നൽകുന്ന കുഴൽകിണറിലേക്ക് മലിനജലം കലർന്നതാണ് അപകട കാരണമെന്ന് ജില്ല ആരോഗ്യ ഓഫിസർ ഡോ. ശരണ ബസപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.