ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരുമായി ഹരിയാന സർക്കാർ കൂടിക്കാഴ്ച നടത്തി. സിംഘു അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ അവശ്യ സർവിസുകൾക്ക് തടസം നേരിടുന്നുവെന്ന് അറിയിച്ചായിരുന്നു കൂടിക്കാഴ്ച.
തുടർന്ന് സിംഘു അതിർത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ എടുത്തുമാറ്റി ദേശീയപാതയുടെ ഒരു ഭാഗം ഒഴിച്ചുനൽകിയതായി കിസാൻ സംയുക്ത മോർച്ച അറിയിച്ചു. ഓക്സിജൻ വാഹനങ്ങൾക്കും ആംബുലൻസ്, മറ്റു അവശ്യസർവിസുകൾക്കും അതുവഴി ഗതാഗതം അനുവദിക്കും.
കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ 2020 നവംബറിലാണ് കർഷകരുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
തങ്ങളാൽ കഴിയുന്ന വഴികളിലൂടെ മഹാമാരിക്കെതിരെ പോരാടാൻ എല്ലാ പിന്തുണയും നൽകുമെന്ന് കർഷകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർ ഗുരുതര േരാഗികൾക്കുള്ള ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു. തങ്ങൾ പ്രധാനപാതകൾ ഒഴിഞ്ഞതാണെന്നും ബാരിക്കേഡുകൾ ഒഴിവാക്കി തുറന്ന ഗതാഗതം സാധ്യമാക്കാത്തതിന് സർക്കാറിനെ കുറ്റപ്പെടുത്തേണ്ടി വരുമെന്നും സംയുക്ത കിസാൻ മോർച്ച പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.