ന്യൂഡൽഹി: ജീവിതത്തിലെ ഏറ്റവും കഠിനമായ ദിനമാണ് കടന്നു പോകുന്നതെന്ന് എൻ.സി.പി നേതാവും ശരത് പവാറിെൻറ മകളു മായ സുപ്രിയ സുലെ. വാട്സ് ആപ് സ്റ്റാറ്റസിലാണ് അവരുടെ പ്രതികരണം.
മൂല്യം അവസാനം ജയിക്കും. കഠിനാധ്വാനവും സത്യസന്ധയും പാഴാവില്ല. മോശം സമയത്ത് പിന്തുണയർപ്പിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും അവർ പറഞ്ഞു.
മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാർ രൂപീകരണത്തിനെതിരായ ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രിയ സുലെയുടെ പ്രതികരണം. അജിത് പവാറിനെ തള്ളി കഴിഞ്ഞ ദിവസം തന്നെ സുപ്രിയ സുലെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.