തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു

ചെ​ന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. ഇ​തി​നാ​യി സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കി. ഓർഡിനൻസിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് ഒപ്പിട്ടു. ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഇ​നി 5,000 രൂ​പ പി​ഴ​യും ആ​റ് മാ​സം മു​ത​ൽ ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കും. ഓ​ൺ​ലൈ​ൻ ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് 10,000 രൂ​പ പി​ഴ​യും ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കും.

ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്ത് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ നടപടി. ഇതിനെ തുടര്‍ന്ന് ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് സംസ്ഥാനത്ത് വ്യാപക ആവശ്യം ഉയർന്നിരുന്നു. 

Tags:    
News Summary - online gambling bans in Tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.