Representational Image

ഓൺലൈൻ ഗെയിം: 12 വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ

ബംഗളൂരു: ഒാൺലൈൻ ഗെയിമിെൻറ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് 17കാരൻ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. മംഗളൂരുവിലെ ഉള്ളാലിൽ കെ.സി. റോഡിലാണ് സംഭവം. ഉള്ളാൽ സ്വദേശിയായ ആഖീഫാണ്​ (12) മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടിൽനിന്നും കാണാതായ 12 വയസ്സുകാര‍​െൻറ മൃതദേഹം ഞായറാഴ്ച പുലർച്ചെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒാൺലൈൻ ഗെയിമിനിടയിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ടെത്തിയത്.

സുഹൃത്തുക്കളായ രണ്ടുപേരും ഒാൺലൈൻ ഗെയിം കളിക്കുന്നത് പതിവായിരുന്നു. കളിയിൽ ആഖീഫിനെ തോൽപിക്കുമെന്ന് 17കാരൻ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ, കളിയിൽ ആഖീഫ് ജയിക്കുകയും 17കാരൻ പരാജയപ്പെടുകയും ചെയ്തു. കളിയിൽ തോറ്റതിനെതുടർന്ന് പ്രകോപിതനായി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് കൂട്ടുകാര‍​െൻറ തലക്ക് അടിക്കുകയായിരുന്നു.

12വയസ്സുകാരനെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസാണ് ഞായറാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെന്നും പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കാനാണ് പൊലീസിെൻറ തീരുമാനം. ഇന്ത്യയിൽ നിരോധിച്ച പബ്ജി ഗെയിമാണ് ഇരുവരും കളിച്ചതെന്നാണ് സൂചന. ഗെയിം നിരോധിച്ചെങ്കിലും പല വേർഷനുകളിലായി ഇവ ഇപ്പോഴും ലഭ്യമാണെന്നാണ് റിപ്പോർട്ട്

Tags:    
News Summary - online game 12 year old boy found killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.