റാഞ്ചി: കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിൽ എല്ലാവരും വളരെ ലളിതമായി നടത്തുന്ന ചടങ്ങുകളിലൊന്നായിരിക്കും വിവാഹം. അനുവദനീയമായ ആളുകളെ മാത്രം പെങ്കടുപ്പിച്ച് കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക. എന്നാൽ കോവിഡ് കാലത്തെ വിവാഹത്തിൽ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് ജാർഖണ്ഡിലെ ഒരു എം.എൽ.എ.
വെറും 11 പേരെ മാത്രം പെങ്കടുപ്പിച്ചുകൊണ്ടായിരുന്നു നമൻ ബിക്സൽ കൊങാരിയുടെ വിവാഹം. ജാർഖണ്ഡിൽ വിവാഹത്തിൽ പെങ്കടുക്കാൻ അനുമതി നൽകുക വധുവും വരനും ഉൾപ്പെടെ 11 പേർക്ക് മാത്രമാണ്. അത് കൃത്യമായി പാലിച്ചായിരുന്നു എം.എൽ.എയുടെ വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം മൂന്നുദിവസം മുമ്പ് വിവാഹകാര്യം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
മധുവാണ് 48കാരനായ നമനിെൻറ വധു. വരെൻറ ഭാഗത്തുനിന്ന് അഞ്ചുപേരും വധുവിെൻറ ഭാഗത്തുനിന്ന് ആറുപേരും വിവാഹത്തിൽ പെങ്കടുത്തു. വധുവിെൻറ വീട്ടിൽവെച്ചായിരുന്നു വിവാഹം.
നമനിെൻറ മകളും രണ്ടു സഹോദരിമാരും ഒരു സുഹൃത്തും സാക്ഷിയും വിവാഹത്തിൽ പെങ്കടുത്തു. ആദ്യഭാര്യ മരിച്ചതിന് ശേഷം രണ്ടാം വിവാഹമാണ് നമനിേൻറത്. 15 കാരിയായ മകൾ ആർച്ചിയായിരുന്നു വിവാഹത്തിന് നേതൃത്വം നൽകിയത്.
ലോക്ഡൗണിെൻറ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ മാറ്റിവെക്കുകയായിരുന്നു പലരും. എന്നാൽ താൻ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.