ന്യൂഡൽഹി: രൂക്ഷമായി തുടരുന്ന വായുമലിനീകരണം നിയന്ത്രിക്കാൻ പുതിയ നടപടികളുമായി ഡൽഹി സർക്കാർ. ശനിയാഴ്ച മുതൽ ഡൽഹിയിലേക്ക് ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾക്കു മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.
അവശ്യ സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. ഡിസംബർ മൂന്നുവരെയാണ് പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകൾ, കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഈമാസം 29 വരെ നീട്ടിയിട്ടുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടരും.
തിങ്കളാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കും. സർക്കാർ ജീവനക്കാരോട് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്താൻ സർക്കാർ അഭ്യർഥിച്ചു. ഇതിനായി പ്രത്യേക സർവിസുകൾ നടത്തും. നിർമാണപ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണം കഴിഞ്ഞദിവസം നീക്കിയിരുന്നു. നവംബർ 13 മുതൽ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.