ന്യൂഡൽഹി: എൻജിനീയറിങ് കോഴ്സുകൾക്ക് പുസ്തകം നോക്കി പരീക്ഷ എഴുതുന്ന സമ്പ്രദായം നടപ്പാക്കുന്നത് പരിഗണനയിൽ. നാലംഗ പരീക്ഷ പരിഷ്കരണ സമിതി ഒാൾ ഇന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിലിന് (എ.െഎ.സി.ടി.ഇ) സമർപ്പിച്ച റിപ്പോർട്ടിലാണ് ഇൗ നിർദേശമുള്ളത്. കാണാപാഠം പഠിച്ച് എഴുതുന്ന സാമ്പ്രദായികരീതിക്ക് പകരം വിദ്യാർഥികളുടെ അപഗ്രഥനശേഷി അളക്കുന്നതിനുതകുന്ന പരീക്ഷരീതിയാണ് വേണ്ടതെന്ന് സമിതി വാദിക്കുന്നു.
റിപ്പോർട്ട് എ.െഎ.സി.ടി.ഇയും മാനവ വിഭവശേഷി മന്ത്രാലയവും പരിശോധിച്ചശേഷം തീരുമാനമെടുക്കും. നിർദേശം സ്വീകരിച്ചാൽ എ.െഎ.സി.ടി.ഇക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാകും. പുസ്തകങ്ങളും നോട്ടുബുക്കുകളും നോക്കി ഉത്തരമെഴുതാൻ അനുവദിക്കുന്ന പരീക്ഷ സമ്പ്രദായമാണിത്. പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും വിദ്യാർഥിക്ക് പരീക്ഷ ഹാളിൽ കൊണ്ടുപോകാം.
ഒാർമയിൽനിന്ന് ഉത്തരങ്ങൾ എഴുതുന്നതിന് പകരം വിഷയത്തിൽ വിദ്യാർഥിയുണ്ടാക്കിയ ധാരണ മനസ്സിലാക്കുന്ന തരത്തിലാണ് പരീക്ഷ ക്രമീകരിക്കുക. പരിഷ്കാരത്തെ വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ സ്വാഗതം ചെയ്തു. എന്നാൽ, സൂക്ഷിച്ചുമാത്രം നടപ്പാക്കേണ്ട പരിഷ്കാരമാണിതെന്നും അവർ പറയുന്നു. പരീക്ഷാരംഗത്തു മാത്രമല്ല, ബോധന രംഗത്തും പരിഷ്കാരം ആവശ്യമാണെന്ന് ബോംബെ െഎ.െഎ.ടിയിലെ പ്രഫ. പ്രദിപ്ത ബാനർജി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.