ന്യൂഡൽഹി: ദേശവ്യാപക ബന്ദിനു പിന്നാലെ, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ബുധനാഴ്ച വൈകീട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എൻ.സി.പി നേതാവ് ശരത് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ ഉണ്ടാകും. 11 പാർട്ടികൾ രാഷ്ട്രപതിയെ കാണുന്ന സംഘത്തിൽ ഉണ്ടാകണമെന്ന് താൽപര്യം അറിയിച്ചെങ്കിലും, കോവിഡ് സാഹചര്യങ്ങൾ മൂലം ഒരു സംഘത്തിൽ അഞ്ചു നേതാക്കളെയാണ് രാഷ്ട്രപതി ഭവൻ ഈയിടെയായി സ്വീകരിക്കുന്നത്.
രാഷ്്ട്രപതിയെ കാണുന്നതിനുമുമ്പ് എല്ലാവരും ഒന്നിച്ചിരുന്ന് യോജിച്ച നിലപാട് രൂപപ്പെടുത്തുമെന്ന് ശരത് പവാർ പറഞ്ഞു. ഭാരത് ബന്ദിനെ 20 പാർട്ടികൾ പിന്തുണച്ചതായി സീതാറാം യെച്ചൂരി പറഞ്ഞു.
പൊതുജനങ്ങളിൽ നിന്ന് അഭൂതപൂർവമായ പിന്തുണയാണ് ദേശവ്യാപക ബന്ദിന് ലഭിച്ചതെന്ന് സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നിവ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.