പുൽവാമ ഉയർത്തി മോദി സർക്കാറിനെ പ്രതിരോധിക്കാൻ നീക്കം, പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണും

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടി മോദി സർക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ. സുരക്ഷാവീഴ്ച സംബന്ധിച്ച അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ പാർട്ടികൾ സംയുക്ത നീക്കം തുടങ്ങി.

സംയുക്ത നീക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. യോഗത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാനാണ് പാർട്ടികളുടെ ധാരണ.

വിഷയത്തിൽ കേന്ദ്ര സർക്കാറിന്‍റെ മൗനം ദുരൂഹമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി സിറ്റിങ് ജഡ്ജി വീഴ്ച അന്വേഷിക്കണമെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ആവശ്യപ്പെട്ടത്.

Tags:    
News Summary - Opposition moves to defend Modi government in Pulwama, meets President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.