ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടം പൂർത്തിയായപ്പോൾ ആർക്കും ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന് ന് കണ്ട് പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് പദ്ധതിയിടുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുേ മ്പാൾ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റ കക്ഷിയെ ക്ഷണിക്കാതിരിക്കാനാണ് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് ഫലം വന്നാൽ ബദർ സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകുന്ന കത്ത് സമർപ്പിക്കുെമന്ന് ചൂണ്ടിക്കാട്ടി 21 പ്രതിപക്ഷ പാർട്ടികൾ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് നൽകാനാണ് തീരുമാനം.
രാഷ്ട്രപതി ഏറ്റവും വലയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച് പ്രാദേശിക പാർട്ടികളെയും സഖയത്തെയും തകർക്കാൻ അവസാമുണ്ടാക്കാതിരിക്കാനാണ് ഈ അസാധാരണ നടപടിക്ക് പ്രതിപക്ഷം തുനിയുന്നത്. തെരഞ്ഞെടുപ്പ് പൂർത്തിയായ ഉടൻ രാഷ്ട്രപതിെയ കാണാനാണ് തീരുമാനം.
543 അംഗ ലോക്സഭയിൽ 272 ആണ് കേവല ഭൂരിപക്ഷം. 2014ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റക്ക് 282 സീറ്റുകൾ നേടിയിരുന്നു. എൻ.ഡി.എ സഖ്യകക്ഷിക്ക് 336 സീറ്റുകളുമുണ്ടായിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ വിവാദം അരങ്ങേറിയിരുന്നു. മണിപൂർ, ഗോവ, കർണാടക എന്നിവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെയോ തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തെയോ ആണ് സർക്കാർ രൂപീകരണത്തിനായി ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.