ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മങ്ങിയ വിജയം പ്രതിപക്ഷ പാർട്ടികൾക്ക് പുതിയ ഉണർവായി. ഫലം പുറത്തുവന്നതിെൻറ തൊട്ടടുത്ത ദിവസം നടന്ന പാർലമെൻറ് സമ്മേളനത്തിൽ തന്നെ പ്രതിപക്ഷ വീര്യം പ്രകടം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ െഎക്യനിര ഒരുക്കുന്നതിെൻറ സാധ്യതകളും ചർച്ചയായിട്ടുണ്ട്.
പാകിസ്താനുമായി ചേർന്ന് ഗുജറാത്തിൽ ബി.ജെ.പിയെ തോൽപിക്കാൻ മണിശങ്കർ അയ്യരുടെ വസതിയിൽ മുതിർന്ന നേതാക്കളുടെ ഗൂഢാലോചന നടന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ ചൊല്ലി പ്രതിപക്ഷം പാർലമെൻറിൽ പ്രതിഷേധം ശക്തമാക്കി. യോഗത്തിൽ പെങ്കടുത്ത മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും നടന്ന പ്രതിഷേധം പ്രതിപക്ഷ ഉണർവിന് തെളിവാണ്.
ഗുജറാത്തിൽ ചുരുങ്ങിയ സീറ്റുകൾക്ക് തോറ്റെങ്കിലും, അവിടെ ഉണ്ടാക്കിയ മുന്നേറ്റത്തിെൻറ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളുമായി ചർച്ചക്ക് അവിടേക്ക് പോവുകയാണ്. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ പോകുന്നത്. കോൺഗ്രസിെൻറ മുന്നേറ്റത്തിന് സഹായിച്ച യുവനേതാക്കളായ ഹാർദിക് പേട്ടൽ, അൽപേഷ് താകോർ, ജിഗ്നേഷ് മേവാനി എന്നിവർ അടക്കമുള്ള നേതാക്കളുമായി അടുത്ത നീക്കങ്ങൾ രാഹുൽ ചർച്ച ചെയ്യും. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ നിരയെ ആരു നയിക്കണമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെയാണ് വിവിധ പാർട്ടികൾ ഗുജറാത്ത് ജയത്തോട് പ്രതികരിച്ചു വരുന്നത്. രാഹുൽ ഗാന്ധി നയിക്കണമെന്ന കാര്യത്തിൽ കോൺഗ്രസിന് സംശയമില്ല. എന്നാൽ നേതൃമുഖമല്ല, ബി.ജെ.പിയിതര നിലപാട് ഉയർത്തി പൊതുവേദി രൂപവത്കരിക്കുകയാണ് പ്രധാനമെന്നാണ് കോൺഗ്രസ് ബന്ധത്തിെൻറ കാര്യത്തിൽ മനസ്സുറക്കാത്ത സി.പി.എമ്മിെൻറ പക്ഷം.
മോദിക്കെതിരെ ആര് എന്നത് പിന്നീട് ചർച്ച ചെയ്യേണ്ട വിഷയമാണെന്ന കാഴ്ചപ്പാട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചാനൽ ചർച്ചകളിൽ പങ്കുവെച്ചു. പ്രതിപക്ഷ നിരയുടെ െഎക്യം അനിവാര്യമാണെന്ന് തൃണമൂൽ കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ സി.പി.എം പങ്കാളിയാവുന്ന വിശാല സഖ്യത്തെക്കുറിച്ച് മനസ്സു തുറക്കാൻ തൃണമൂൽ തൽക്കാലം തയാറല്ല. രാഹുലിനെ നേതാവായി മുന്നിൽ നിർത്തുന്ന കാര്യത്തിലും തീരുമാനം പറയാൻ സമയമായില്ലെന്നാണ് പാർട്ടി നേതാവ് ഡറിക് ഒബ്രിയൻ പ്രകടിപ്പിച്ചത്. തൃണമൂൽ നേതാവ് മമത ബാനർജിക്ക് പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കാൻ കെൽപുണ്ടെന്ന കാഴ്ചപ്പാടും അവർക്കുണ്ട്. പരിക്കുകളോടെ നേടിയ വിജയമാണ് ഗുജറാത്തിലേതെന്ന ബോധ്യം ബി.ജെ.പി നേതൃത്വത്തെ വല്ലാതെ അലട്ടുന്നുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾ എന്താവണമെന്ന ചർച്ചകൾ ബി.ജെ.പി പാളയത്തിലും തുടങ്ങിയിട്ടുണ്ട്. ഇനിയുള്ള ഒന്നര വർഷത്തിനിടയിൽ വർഗീയ അജണ്ടകൾ ബി.ജെ.പി പുറത്തെടുത്തേക്കാൻ സാധ്യത വർധിച്ചുവെന്നാണ് വിലയിരുത്തലുകൾ. ജനരോഷം ഏറ്റുവാങ്ങുന്ന പുതിയ പരിഷ്ക്കരണ നീക്കങ്ങളിൽനിന്ന് മോദിസർക്കാർ പിന്നാക്കം വലിഞ്ഞേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.